ദോഹ: അവധിക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ അധിക ചെക്ക്-ഇൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പ്രത്യേക ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു.
ജനുവരി 16 മുതൽ മാർച്ച് 10 വരെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം. ജനുവരി 31-നകം എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് അംഗീകൃത ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഓഫർ ലഭ്യമാകും.ഈ പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള 30 കിലോ ചെക്ക്-ഇൻ ബാഗേജിന് പുറമേ 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ......
ദോഹ:ഖത്തറിന്റെ ചരിത്ര സ്മൃതി സംരക്ഷിക്കുന്നതിനായി 80ഓളം സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകീകൃത രേഖീകരണ ഘടന പൂർത്തിയാക്കിയതായി ഖത്തർ നാഷണൽ ആർകൈവ്സ് അറിയിച്ചു.ഖത്തർ നാഷണൽ ആർകൈവ്സിന്റെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുവൈനൈൻ അറിയിച്ചതനുസരിച്ച്, സ്ഥാപനാത്മക രേഖീകരണം, ഡിജിറ്റൽ പരിവർത്തനം, നവീകരണം, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച സമഗ്ര സംവിധാനമാണ് നിലവിൽ രൂപം കൊണ്ടത്. ......
ദോഹ:കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം എന്നിവയ്ക്ക് വഴിയൊരുക്കുന്നതിലൂടെ ശാക്തീകരണം ഉറപ്പാക്കുകയാണ് ബ്രെയിൽ സേവനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രം അറിയിച്ചു. ബ്രെയിൽ സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായിപരമ്പരാഗത പഠനരീതികളെയും ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച സമീപനമാണ് സ്വീകരിക്കുന്നതെന്ന് അൽ നുഐമി വ്യക്തമാക്കി. ......
ദോഹ:ഖത്തർ മീഡിയ കോർപ്പറേഷൻ (QMC) ദേശീയ മാധ്യമ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ത്രൈമാസികയായ ‘ഇലാം’ (Ielam) മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കി.
മാധ്യമ മേഖലയിലെ മാറ്റങ്ങൾ, വെല്ലുവിളികൾ, നിയമപരമായ വിഷയങ്ങൾ എന്നിവയെ പ്രൊഫഷണൽ സമീപനത്തോടെ അവതരിപ്പിക്കുന്നതോടൊപ്പം, നയരൂപീകരണകരും മാധ്യമ വിദഗ്ധരും പ്രവർത്തകരും തമ്മിലുള്ള സംവാദത്തിനുള്ള വേദിയാകുകയാണ് ‘ഇലാം’യുടെ ലക്ഷ്യം. വാർത്താവിനിമയത്തിനപ്പുറം ബോധവൽക്കരണവും പൊതുസംവാദവും ശക്തിപ്പെടുത്തുന്ന മാധ്യമ ദൗത്യമാണ് മാസിക മുന്നോട്ടുവെക്കുന്നത്.ആദ്യ പതിപ്പിൽ ഖത്തർ മാധ്യമങ്ങളുടെ വളർച്ച, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കൃത്രിമ ബുദ്ധിയും ഉള്ളടക്ക നിർമ്മാണത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ, ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ലേഖനങ്ങളും പഠനങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ......
കൊടുങ്ങല്ലൂർ-കോട്ടപ്പുറം: കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ് മാതാ ഇടവകാംഗമായ ഡീക്കൻ ടോണി കുന്നത്തൂരിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവിൽ നിന്നാണ് ഡീക്കൻ ടോണി കുന്നത്തൂർ അഭിഷിക്തനാകുന്നത്.
വൈകുന്നേരം മൂന്നര മണിക്ക് ആരംഭിക്കുന്ന തിരു കർമ്മങ്ങൾ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും.
ഡീക്കൻ ടോണി തോമസ് കുന്നത്തൂർ 1997 ഡിസംബർ 31- തീയതി കുരിശിങ്കൽ ലൂർദ് മാതാ ഇടവക കുന്നത്തൂർ സോജൻൻ്റെയും വിൻസിയുടെയും മൂത്ത മകനായി ജനിച്ചു. ......
ദോഹ:ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) ബനി ഹാജർ ഇന്റർചേഞ്ചിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അറിയിച്ചു.......
ദോഹ:17-ാമത് ഖത്തർ ഇന്റർനാഷണൽ ഫാൽക്കണറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവലായ മാർമി 2026ന്റെ ഭാഗമായി നടന്ന ‘പ്രോമിസിംഗ് ഫാൽക്കണർ’ ചാമ്പ്യൻഷിപ്പിന്റെ വിജയികളെ സംഘാടക സമിതി പ്രഖ്യാപിച്ചു.
6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി സംഘടിപ്പിച്ച മത്സരത്തിൽ 200 മീറ്റർ ദൂരത്തിലാണ് ഫാൽക്കണറി നടത്തിയത്. കോബാജ്, ഖർമൂഷ, വക്രീ വിഭാഗത്തിൽ ഇമ്രാൻ നാസർ അൽ ഖുബൈസി ഒന്നാം സ്ഥാനവും അബ്ദുള്ള ഉമൈർ അൽ നുഐമി രണ്ടാം സ്ഥാനവും മാജിദ് മുഹമ്മദ് അൽ ഖത്താനി മൂന്നാം സ്ഥാനവും നേടി.
അൽ-ശുവൈഹ്ന (ഫാൽക്കണറി) വിഭാഗത്തിൽ അലി മുഹമ്മദ് അൽ മർറി ഒന്നാം സ്ഥാനവും അലി മുഹമ്മദ് അൽ അസീരി രണ്ടാം സ്ഥാനവും ആമിർ അബ്ദുള്ള അൽ കഅബി മൂന്നാം സ്ഥാനവും നേടി.
മാർമി ഫെസ്റ്റിവലിന്റെ ഔദ്യോഗിക വക്താവും കമ്മിറ്റി തലവനുമായ മുഹമ്മദ് ബിൻ മുബാറക് അൽ അലി, യുവതലമുറയിൽ ഫാൽക്കണറിയോടുള്ള താൽപ്പര്യം വളർത്തുകയും ഈ പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രോമിസിംഗ് ഫാൽക്കണർ വിഭാഗത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ......
ദോഹ:കായികലോകത്തിന്റെ ഹൃദയമിടിപ്പുകൾ കാക്കുന്ന ആസ്പെറ്റാർ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രി 2025-ൽ ലോകത്തിന് മുന്നിൽവീണ്ടും
മികവ് തെളിയിച്ചു. ചികിത്സയിലെ സമർപ്പണവും സുരക്ഷിതമായ കായികപരിസരത്തിനുള്ള പ്രതിബദ്ധതയും ചേർന്ന വർഷമായിരുന്നു ആസ്പെറ്റാറിന് 2025.
ഖത്തറിലെ കായികതാരങ്ങൾക്ക് കരുത്തായി നിന്ന ആസ്പെറ്റാർ, അതിർത്തികൾ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻനിര താരങ്ങളെയും രോഗികളെയും ആകർഷിച്ചു. ......
ദോഹ:ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം അടയാളപെടുത്തുന്ന
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)‘ഭാരത് ഉത്സവ് 2026’ ജനുവരി 22, 23 തീയതികളിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽനടക്കുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ
രണ്ടുദിവസങ്ങളിലായി
വൈകിട്ട് 4 മുതൽ രാത്രി 11വരെനടക്കുന്ന മഹോത്സവത്തിന്റെ മുഖ്യ ആകർഷണം പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ്
ദൊരൈസ്വാമിഅവതരിപ്പിക്കുന്നലൈവ്സംഗീതസന്ധ്യയാണ്. ആലാപനമികവിൽ വിവിധ ഭാഷകളിലെയും സംഗീതശൈലികളിലെയും അപൂർവ വൈദഗ്ധ്യവും കൊണ്ട് അറിയപ്പെടുന്ന ശ്രീനിവാസിന്റെ പ്രകടനം സംഗീതപ്രേമികൾക്ക് അപൂർവ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഭാരത് ഉത്സവിന്റെ ഭാഗമായി ICC സ്റ്റാർ സിംഗർ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ജനുവരി 22ന് നടക്കും. 2025 ഡിസംബറിൽ ആരംഭിച്ച മത്സരത്തിന്റെ ലക്ഷ്യം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ഗായക പ്രതിഭകളെ കണ്ടെത്തുകയും അവരെ അന്താരാഷ്ട്ര വേദികളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ്. ......
മറയൂർ: സൂര്യൻ പടിഞ്ഞാറൻ മലനിരകളിൽ മറയും മുൻപേ മരയൂരിലെ ചന്ദനക്കാടുകളിൽ പുതിയൊരു ദിനം തുടങ്ങുകയാണ്. സാധാരണക്കാർക്ക് അത് ഉറക്കത്തിനുള്ള സമയമാണെങ്കിൽ, ഇവിടുത്തെ വനപാലകർക്ക് അത് അതീവ ജാഗ്രതയുടേതാണ്. ......